പാർട്ടി വിരുദ്ധ പ്രവർത്തനം..!! അമരീന്ദറിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗറിനോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്..
ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണീതിനെതിരേ കോൺഗ്രസ് നോട്ടീസ് നൽകിയത്.
എന്താണ് ഭാവി പരിപാടി എന്നത് വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് ചൗധരിയാണ് പ്രണീതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി എംഎൽഎമാരിൽ നിന്നും പട്യാലയിലെ നേതാക്കളിൽ നിന്നും മാധ്യമങ്ങളിൽ കൂടിയും അറിയാൻ സാധിച്ചു. ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതുതായി രൂപീകരിച്ച പാർട്ടിയെക്കുറിച്ചുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. അമരീന്ദറിന്റെ പാർട്ടിയിൽ ചേരുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
No comments