Breaking News

മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കല്ല..!! ഉഗ്രൻ മറുപടി നൽകി എൻസിപി മന്ത്രി നവാബ് മാലിക്..!! ഇനി ബിജെപിയുടെ..


 മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്ന് നവാബ് മാലിക്. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷമല്ല, 25 വര്‍ഷത്തേക്കാണ്.

ഫഡ്നാവിസിന്റെ പ്രവചനവും ചന്ദ്രകാന്ത് പാട്ടീലിന്റെ സ്വപ്നവും പോലെ നാരയണ്‍ റാണയുടെ പ്രാര്‍ത്ഥനയും പരാജയപ്പെടുമെന്നും എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ചോടെ മഹാരാഷ്ട്ര ഭരണം ബിജെപി പിടിക്കുമെന്ന് കേന്ദ്രമന്ത്രി നാരയണ്‍ റാണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.

ആദ്യം സര്‍ക്കാരിന്റെ തകര്‍ച്ച പ്രവചിക്കാനുള്ള ഉത്തരവാദിത്തം ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു. തുടര്‍ന്ന് ചന്ദ്രകാന്ത് പാട്ടീല്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ പ്രവചനങ്ങളൊന്നും സത്യമായില്ല. ഇപ്പോള്‍ നാരായണ്‍ റാണയ്ക്കാണ് ആ ജോലിയന്നും നവാബ് മാലിക് പരിഹസിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളലുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ നിലവിലെ സര്‍ക്കാരിനെ തകര്‍ക്കുമെന്നും കാര്യങ്ങള്‍ രഹസ്യമാണെന്നുമായിരുന്നു റാണ ജയ്പൂരില്‍ പറഞ്ഞത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം പ്രവചനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നായിരുന്നു നാരയണ്‍ റാണയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ പ്രതികരണം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരയണ്‍ റാണയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ച സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

No comments