'മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും'..!! മഹാരാഷ്ട്രയില്‍ അട്ടിമറി സൂചന നല്‍കി നാരായണ്‍ റാണെയുടെ പ്രഖ്യാപനം..!! വീണ്ടും ബിജെപിയുടെ..
അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ.
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ശേഷിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രഖ്യാപനം. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു മന്ത്രിയുടെ അവകാശ വാദം.
മഹാരാഷ്ട്ര വലിയ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മാര്‍ച്ചിലത് കാണാമെന്നുമായിരുന്നു പരാമര്‍ശം. എങ്ങനെ അത് സാധ്യമാകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഒരു സര്‍ക്കാരുണ്ടാക്കാനും ഒരു സര്‍ക്കാരിനെ വീഴ്ത്താനും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്'- എന്നായിരുന്നു നാരായണ്‍ റാണെയുടെ മറുപടി.
ഉലഞ്ഞുനില്‍ക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അട്ടിമറി നടത്താനുള്ള ബിജെപിയുടെ നീക്കമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
2019 തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ നിന്ന് മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പിരിഞ്ഞത്. പിന്നാലെ തങ്ങളുടെ 56 എംഎല്‍എമാരുമായി എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബിജെപിയുടെ അട്ടിമറി നീക്കത്തില്‍ പുലര്‍ച്ചെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവില്‍ അധികാരം തിരിച്ചുനേടിയ ശിവസേന- കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറം ദുര്‍ബലമായ സഖ്യത്തെ തകര്‍ത്ത് വീണ്ടും അധികാരത്തിലേറാനാണ് ബിജെപി നീക്കം.
No comments