Breaking News

ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രി പ്രിയങ്കാ ഗാന്ധി..?? അണിയറയില്‍ ഒരുങ്ങുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങൾ..!! തടയിടാന്‍ യോഗി പയറ്റുന്നത് കേരള മോഡൽ..


 ഉത്തര്‍പ്രദേശില്‍ എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വേകിയിരിക്കുകയാണ്.

ഇന്ധന വിലക്കയറ്റമുള്‍പ്പടെ തങ്ങളുയര്‍ത്തിയ പ്രശ്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവാണ് ഈ വിജയം എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നിഷ്പ്രയാസം ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാനാവും എന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതിലൂടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും എന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

ഇന്ധനവിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാക്കി അവതരിപ്പിക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം. ഇന്ധനവിലക്കയറ്റം കൈപൊള്ലിക്കുമെന്ന് മനസിലാക്കി നികുതിയില്‍ കുറവുവരുത്തിയ കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ കാര്യമായി സ്വാധീനിക്കില്ലെന്നും അവര്‍ വിലയിരുത്തുന്നു. വിലകുറച്ചെന്ന് കേന്ദ്രം പറയുമ്ബോഴും പെട്രോളിനും ഡീസലിനും ഇപ്പോഴും നൂറിനടുത്ത് തന്നെയാണെന്നതും കേന്ദ്രത്തിന്റെ നടപടി നിത്യേപയോഗ സാധനങ്ങളുട‌െ വില കുറയ്ക്കാന്‍ ഉതകുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകാത്തതതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യങ്ങള്‍ പരമാവധി ജനങ്ങള്‍ക്കിടയില്‍ എത്തിച്ച്‌ വോട്ടുറപ്പിക്കാനാണ് പാര്‍ട്ടികയുടെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ. 

ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധി നടത്തുന്നത്. ഇത് ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ് അടുത്തിടെ ഗോരഖ്‌പൂരില്‍ പാര്‍ട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം. ഇത് പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും അമ്ബരപ്പിച്ചു എന്നാണ് അറിയുന്നത്. 'ഞാനൊരു സ്ത്രീ, എനിക്കും പോരാടാന്‍ കഴിയും' എന്ന മുദ്രാവാക്യമാണ് പ്രിയങ്ക ഉയര്‍ത്തുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അതിനാലാണ് ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നിരവധി വാഗ്ദ്ധാനങ്ങളും പ്രിയങ്ക നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മറ്റൊരു പാര്‍ട്ടിയും ഇത്തരത്തില്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രമുഖരായ വനിതാ മുഖങ്ങള്‍ ഇല്ലെന്നത് പ്രധാന പോരായ്മയാണ്. വിരലിലെണ്ണാവുന്ന വനിതാ നേതാക്കള്‍ മാത്രമാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും ജനങ്ങളുമായി അത്ര അടുപ്പവും ഇല്ല. കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രധാന പ്രതിബന്ധവും ഇതാണ്.

No comments