ത്രിപുരയിലെ ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഡി വൈ എഫ് ഐയുടെ പ്രതിഷേധം.., ഉദ്ഘാടനം ചെയ്ത് ദേശീയ അദ്ധ്യക്ഷന്‍ എ എ റഹീം...
ത്രിപുരയില്‍ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്, ത്രിപുരയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ സെട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
അക്രമങ്ങളില്‍ ഇരയായ ത്രിപുരയിലെ ജനങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചടങ്ങ് ഡി വൈ എഫ് ഐ ദേശീയ അദ്ധ്യക്ഷന്‍ എ എ റഹീം ഉദ്ഘാടനം ചെയ്തു. ത്രിപുരയില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനും, ജനാധിപത്യം പുനസ്ഥാപിക്കാനും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ത്രിപുരയില്‍ 2018ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയ ശേഷം നിരവധി സി പി എം നേതാക്കളാണ് അക്രമിക്കപ്പെട്ടത്. അടുത്തിടെ നടക്കാനിരിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ 112 സീറ്റുകളില്‍ എതിരില്ലാതെ ബി ജെ പി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി ജെ പിയുമായി ബന്ധമുള്ള ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചിരുന്നു. തങ്ങളുടെ നിരവധി നേതാക്കള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
No comments