'ഈ സൗഹൃദമില്ലായ്‌മയില്‍ ഞാന്‍ സന്തോഷിക്കുന്നു'..!! സ്‌പീക്കറുടെ പരാമര്‍ശത്തിന് മറുപടിയുമായി വിടി ബല്‍റാം..
തൃത്താലയില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന വി.ടി ബല്‍റാമുമായി ഒരു അടുത്ത സൗഹൃദവുമുണ്ടായിരുന്നില്ലെന്ന സ്‌പീക്കര്‍ എം.ബി രാജേഷിന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി.ടി ബല്‍റാം.
ഫേസ്‌ബുക്കിലൂടെയാണ് ബല്‍റാം തന്റെ മറുപടി അറിയിച്ചിരിക്കുന്നത്. ഈ സൗഹൃദമില്ലായ്‌മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു എന്നായിരുന്നു ബല്‍റാമിന്റെ പോസ്‌റ്റ്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സ്‌പീക്കര്‍ ബല്‍റാമുമായി സൗഹൃദമില്ലെന്ന് പറഞ്ഞത്.
അതേസമയം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടക്കാലമായി അടുത്ത സൗഹൃദമാണെന്ന സ്‌പീക്കറുടെ പോസ്‌റ്റിന് വലിയ വിമര്‍ശനവും ഉണ്ടായി. ഠാക്കൂര്‍ യുവമോര്‍ച്ചയുടെ അദ്ധ്യക്ഷനായിരുന്ന സമയം താന്‍ ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റായിരുന്നെന്നും രണ്ട് വര്‍ഷത്തിന് ശേഷമാണ് കാണുന്നതെന്നുമായിരുന്നു സ്‌പീക്കറുടെ പോസ്‌റ്റ്.
No comments