ജോജു ജോര്‍ജുമായുള്ള വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്..!! ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്..!! ഇരു ഭാഗത്ത് നിന്നും..
നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചര്‍ച്ച നടന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായത്. സമരത്തിന്‍റെ ഉദ്ദേശശുദ്ധി മനസ്സിലായെന്ന് ജോജുവിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചതായി മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്‍റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് ഇടപെടുകയും ചിലര്‍ ജോജു ജോര്‍ജിന്‍റെ ആഡംബര കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു
No comments