സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനത്തിന് മേല്‍ അമിത ഭാരം അടിച്ചേല്‍പിക്കാതെ എങ്ങനെ നിരക്കു വര്‍ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ആശയവിനിമയം നടത്തും.
ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സര്‍ക്കാര്‍ യോജിച്ചു. ചാര്‍ജ് വര്‍ധിപ്പിക്കുമ്ബോള്‍, ഓരോ ഫെയര്‍ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സ്വകാര്യ ബസ് ഉടമകളുടെ മൂന്നംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മിനിമം നിരക്ക് എട്ട് രൂപയില്‍നിന്ന് 12 ആക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപ ആക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് ഒരു രൂപയില്‍നിന്ന് ആറ് രൂപ ആക്കുക, കണ്‍സഷന്‍ ടിക്കറ്റ് ചാര്‍ജിന്‍റെ 50 ശതമാനം ആക്കുക, കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക എന്നിവയാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇവയില്‍ ഏതൊക്കെ പരിഗണിച്ചു എന്ന് വരും ദിവസം അറിയാന്‍ കഴിയും.
No comments