Breaking News

സിനിമ ഷൂട്ടിംഗിന് അനുമതി നല്‍കി..!! തൃക്കാക്കര നഗരസഭയുടെ നിലപാട് മാറ്റത്തിന് കാരണം..

 


സത്യന്‍ അന്തിക്കാട്- ജയറാം സിനിമയ്ക്ക് തൃക്കാക്കര നഗരസഭ ചിത്രീകരണ അനുമതി നല്‍കാതിരുന്ന സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ നഗരസഭ സിനിമയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. സിനിമ ചിത്രീകരണം തടയരുതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിക്കുകയും പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടിയെത്തിയ സിനിമാ പ്രവര്‍ത്തകരോട് അജിത പ്രകോപിതയായത്. തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ഷൂട്ടിംഗ് അനുമതി തേടിയത്. എന്നാല്‍ ജോജു ജോര്‍ജ് സിനിമയാണെന്ന് കരുതി സംഘത്തോട് അജിത ദേഷ്യപ്പെടുകയായിരുന്നു. ജനങ്ങള്‍ക്കായി പ്രവൃത്തിക്കുന്ന തങ്ങളുടെ നേതാക്കളെ പൊലീസ് ലോക്കപ്പില്‍ ആക്കിയിട്ട് നിങ്ങള്‍ക്ക് ഷൂട്ടിങ്ങ് അനുമതി നല്‍കാനോ എന്നാണ് ചെയര്‍പേഴ്‌സണ്‍ ചോദിച്ചത്.

No comments