ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തു..!! പാര്‍ട്ടിക്കാര്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല..!! മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം.. മന്ത്രിക്ക് അടുപ്പം..
സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തില്‍ മന്ത്രി വീണാജോര്‍ജിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ രൂക്ഷ വിമര്‍ശനം.
ദൈവ നാമത്തില്‍ വീണാജോര്‍ജ് സത്യപ്രതിജ്ഞ ചെയ്തതും അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും ഫോണില്‍ വിളിച്ചാല്‍ എടുക്കാത്തതും ചര്‍ച്ചയായി. ഫോണ്‍ വിളിച്ചാല്‍ മന്ത്രിഎടുക്കാറില്ല. തിരക്കിലാണെങ്കില്‍ തിരിച്ചുവിളിയ്ക്കാന്‍ മനസ്. കാട്ടുന്നില്ല. പാര്‍ട്ടിയുടെ മറ്റ് ഏതു മന്ത്രിമാരെ വിളിച്ചാലും ഫോണില്‍ കിട്ടും. എടുക്കാത്തവര്‍ തിരിച്ചു വിളിക്കുകയും ചെയ്യും.
ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ചാലും ഗൗരവമായി എടുക്കാറില്ല. പാര്‍ട്ടിയെ അറിയിക്കാതെയാണ് പ്രാദേശികതലത്തില്‍ മന്ത്രി പരിപാടികളില്‍ പങ്കടുക്കുന്നത്. സി.പി.എമ്മുകാരേക്കാള്‍ മന്ത്രിക്ക് അടുപ്പവും വിശ്വാസവും സി.പിഐ നേതാക്കളോടാണ്.
മന്ത്രിയായി വീണാജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്തതിനെതിരെ പത്തനംതിട്ട ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ജനപ്രതിനിധിയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. ദൈവ നാമത്തില്‍ പ്രതിജ്ഞയെടുക്കാന്‍ വീണയ്ക്ക് എന്തെങ്കിലും ഇളവുകള്‍ ലഭിച്ചിരുന്നോ എന്ന് ചില പ്രതിനിധികള്‍ ചോദിച്ചു.
ജില്ലാ സ്റ്റേഡിയം നവീകരണവും അബാന്‍ഫ്‌ളൈ ഓവറും നടപ്പാക്കാനാവാത്തത് മന്ത്രി വിശദീകരിക്കണം. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗം എ. ജി ഉണ്ണികൃഷ്ണന്‍ ബി.ജെ.പിയില്‍ നിന്ന് വിട്ടുവന്നയാളാണെങ്കിലും ഇപ്പോഴും സംഘപരിവാര്‍ മനസാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. അദ്ദേഹം നിയന്ത്രിക്കുന്ന സൊസൈറ്റിയില്‍ കൂടുതലും ബി.ജെ.പിക്കാരാണ്. പത്തനംതിട്ട നഗരസഭയില്‍ എസ്.ഡി.പിഐക്കാര്‍ക്കുള്ള സ്വാധീനവും വിമര്‍ശിക്കപ്പെട്ടു.
No comments