യു.പി തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ നേരിടുമെന്ന് ചന്ദ്രശേഖര്‍ ആസാദ്..!! കോൺഗ്രസ് അടക്കമുള്ളവരുടെ പിന്തുണ തേടി..
2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം തീരുമാനം പിന്‍വലിച്ചിരുന്നു.
'പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരു പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാത്തതിനാല്‍ ഞാന്‍ തീരുമാനത്തില്‍നിന്ന് പിന്മാറി. ഇന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി എന്നോട് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് പകരം ഞാന്‍ അവരുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു' -ആസാദ് പറഞ്ഞു. ഇത്തവണ തനിക്ക് ആസാദ് സമാജ് പാര്‍ട്ടിയുണ്ടെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
'യു.പി നിയമസഭയില്‍ ഒരു ഇടംപിടിക്കുകയെന്നത് പ്രധാനമല്ല. യോഗി ആദിത്യനാഥ് നിയമസഭയില്‍ വരാതിരിക്കലാണ് അതില്‍ പ്രധാനം. അതിനാല്‍ യോഗി എവിടെ മത്സരിക്കുമോ അവിടെ ഞാനും മത്സരിക്കും' -ആസാദ് പറഞ്ഞു.
കൂടാതെ ഞങ്ങള്‍ക്ക് ഒറ്റക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍ കൂടുതല്‍ ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബി.ജെ.പിയിലെ ചില വൃത്തങ്ങള്‍ യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വീണ്ടും യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും യോഗി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
No comments