Breaking News

കേരള സെനറ്റ് തെരഞ്ഞെടുപ്പ്; യുഡിഎഫിന്റെ പത്രിക തള്ളി..!! ലഭിക്കേണ്ടിയിരുന്ന ഏക സീറ്റ്..

 


കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് 4 എംഎല്‍എമാരെ തെരഞ്ഞെടുക്കേണ്ടതിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ കോണ്‍ഗ്രസ് എംഎല്‍എ സിആര്‍ മഹേഷിന്റെ പത്രിക തള്ളി.

സൂഷ്മ പരിശോധനയില്‍, പത്രികയിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയത്.

ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയനുസരിച്ച്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 4 സീറ്റില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കേണ്ടതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ പരിധിയിലുള്ള പ്രദേശത്തെ എംഎല്‍എമാര്‍ക്കാണ് മത്സരിക്കാന്‍ അര്‍ഹത.

ഒരു സീറ്റിലേക്ക് യുഡിഎഫ് എംഎല്‍എ തെരഞ്ഞെടുക്കപ്പെടും എന്നതിനാല്‍ എല്‍ഡിഎഫ് മൂന്ന് പത്രിക മാത്രമാണ് നല്‍കിയത്. എംഎസ് അരുണ്‍കുമാര്‍, വി ശശി, വികെ പ്രശാന്ത് എന്നിവരാണ് എല്‍ഡിഎഫില്‍ നിന്നും പത്രിക സമര്‍പ്പിച്ചത്. മഹേഷിന്റെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഇനി ഒരു സീറ്റ് ഒഴിഞ്ഞുകിടക്കും.

പത്രിക തള്ളിയതിനെതിരെ വൈസ് ചാന്‍സലര്‍ക്ക് സിആര്‍ മഹേഷ് അപ്പീല്‍ നല്‍കി. വിസിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിച്ചേക്കും.

No comments