അഖിലേഷ് യാദവിനെതിരെ ഫേസ്ബുക് പോസ്റ്റ്..!! സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്..
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍.
യു.പിയിലെ കനൗജ് ജില്ലയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സക്കര്‍ബര്‍ഗിന് പുറമെ പോസ്റ്റുമായി ബന്ധപ്പെട്ട 49 പേര്‍ക്കെതിരെയും കേസെടുത്തു. എന്നാല്‍, അഖിലേഷ് യാദവിനെതിരെ സക്കര്‍ബര്‍ഗ് അപകീര്‍ത്തികരമായ യാതൊരു പോസ്റ്റും ഇട്ടിട്ടില്ല. അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ സക്കര്‍ബര്‍ഗിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ചുവെന്നാണ് കേസ്.
സാരഹട്ടി ഗ്രാമത്തിലെ അമിത് കുമാര്‍ എന്ന വ്യക്തിയാണ് പരാതിക്ക് പിന്നില്‍. 'ബുവ ബാബുവ' എന്ന പേരിലുള്ള ഫേസ്ബുക് പേജിലൂടെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതി- അഖിലേഷ് യാദവ് സഖ്യത്തെ പരിഹസിച്ച് വിളിച്ചിരുന്ന പേരാണ് ബുവ ബാബുവ.
'അന്വേഷണത്തില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പേര് ഒഴിവാക്കി. എന്നാല്‍ ഫേസ്ബുക് പേജിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പരാതി അന്വേഷിക്കും' -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
No comments