'നൂറ് ജന്മം ജനിച്ചാല്‍ ഒരു ഉമ്മന്‍ ചാണ്ടിയാകാന്‍ പിണറായിക്ക് കഴിയുമോ'യെന്ന് കെ. സുധാകരൻ..!! പിണറായിക്ക് മോദിയുടെ..
കേന്ദ്രത്തില്‍ മോദിയുടെയും കേരളത്തില്‍ പിണറായിയുടെയും ഭരണം സമ്ബന്നര്‍ക്കു വേണ്ടി മാത്രമുള്ളതായെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ സുധാകരന്‍ എം പി.
കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരിയായിരുന്നു പിണറായി എന്ന് ചരിത്രം പറയുമെന്നും, മൂന്നര കൊല്ലം മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്വപ്ന സുരേഷിനെപ്പറ്റി ചോദിച്ചപ്പോള്‍ അറിയില്ലന്ന് പറയാന്‍ പിണറായിക്കല്ലാതെ മറ്റാര്‍ക്കും തൊലിക്കട്ടി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടാമൂഴം കിട്ടിയിട്ടും എന്തെങ്കിലും ഒരു നേട്ടം എടുത്ത് കാണിക്കാന്‍ പിണറായിക്കുണ്ടോയെന്നും നൂറ് ജന്മം ജനിച്ചാല്‍ ഒരു ഉമ്മന്‍ ചാണ്ടിയാകാന്‍ പിണറായിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്‍്റെ പ്രബലമായ അടിത്തറ തകര്‍ക്കാതെ മുന്നോട്ടു പോകാനാകില്ലന്ന് ബി.ജെ.പി മനസ്സിലാക്കിയെന്നും, കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവരുടെ സ്ഥിതിയെന്തായെന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. കോണ്‍ഗ്രസ് എന്ന് ഇവിടെ തകരുന്നുവോ അന്നിവിടെ ജനാധിപത്യവും മതേതരത്വവും തകരുമെന്നും അദ്ദേഹം പറഞ്ഞു.
ജനജാഗ്രത യാത്രയില്‍ ഇന്ത്യാ രാജ്യത്തിന്‍്റെ രാഷ്ട്രീയ കാര്യങ്ങളും കാര്‍ഷിക പ്രശ്നങ്ങളും സാമ്ബത്തിക സ്ഥിതിയെ ജനങ്ങളുമായി ചര്‍ച്ച ചെയ്തു. ജനസമ്ബര്‍ക്ക പരിപാടിയാണ് എ.ഐ.സി.സി. യുടെ നിര്‍ദ്ദേശമനുസരിച്ച് നടന്നതാണ്. ജനങ്ങളുമായി സംവദിക്കാന്‍ വലിയൊരു അവസരമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments