Breaking News

കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍, ഇത് താന്‍ടാ സെമി കേഡർ..

 


കോണ്‍ഗ്രസ്സില്‍ മാറ്റത്തിന്റെ കാഹളമോതിയാണ് കഴിഞ്ഞ ദിവസം ജനജാഗരണ്‍ യാത്ര നടന്നത് .ഗ്രൂപ്പിസത്തില്‍ നിന്നുമാറി ഒരൊറ്റ നേതൃത്വത്തിലേക്ക് എത്തിയാല്‍ അത് അണികള്‍ക്കും പാര്‍ട്ടിക്കും ഉണ്ടാക്കുന്ന നേട്ടം ചെറുതല്ലെന്ന് അരക്കിട്ട് ഉറപ്പിക്കുകയാണ് ജനജാഗരണ്‍ യാത്രയിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തം.നിയമസഭ തെര്‌ഞ്ഞെടുപ്പിലെ തോല്‍വിയും ഗ്രൂപ്പുവഴക്കുകളും ഒക്കെ കൊണ്ട് നിര്‍ജീവാവസ്ഥയിലായ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകരുകയാണ് കെ സുധാകരന്റെ നേതൃത്വം.സെമികേഡര്‍ എന്നൊക്കെ പറയുമ്ബോള്‍ വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഒരു കൃത്യമായ നേതൃത്വം ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതെ ഉള്ളൂ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ എന്ന് കെ സുധാകരന്‍ തെളിയിക്കുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജനജാഗരണ്‍ യാത്രയില്‍ അണിനിരന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ സുധാകരന്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ക്കും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള പിന്തുണയാണ്.പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ – ദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്നലെ മലപ്പുറത്ത്് കോണ്‍ഗ്രസ്സിന്റെ ശബ്ദമുയര്‍ന്നത്. എഐസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി ജനജാഗരണ്‍ യാത്ര സംഘടിപ്പിക്കുന്നത്.മികച്ച നേതൃത്വം നല്‍കുന്ന ആവേശം ഒരോ ഇടങ്ങളിലേക്കും കൃത്യമായി ചെന്നചേരുന്നുണ്ട്.ജില്ലാ അധ്യക്ഷന്‍ വി എസ് ജോയിയുടെ സംഘാടനമികവും ഇതിന്റെ തുടര്‍ച്ചയാണ്.

ഈ ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കോണ്‍ഗ്രസിലെ മാറ്റത്തിന്റെ സൂചന.മോഫിയ കേസുമായി ബന്ധപ്പെട്ട ആലുവ സമരത്തിലെ വിജയവും ഈ മാറ്റത്തിന് കരുത്തുപകരുന്നുണ്ട്. ആദ്യം നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും തുടര്‍ന്ന് ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭവുമൊക്കെ കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് കരുത്തുപകരുന്നുണ്ട്.മൂന്നു ദിവസങ്ങളിലായി നടന്ന കുത്തിയിരിപ്പ് സമരം കോണ്‍ഗ്രസിന്റെയും കേരള രാഷ്ട്രീയത്തിന്റെയും സമീപകാല കാഴ്‌ച്ചകളില്‍ വേറിട്ടതാണ്.വിഷയത്തെ പൊലീസ് ആദ്യം ഗൗരവത്തോടെ കണ്ടില്ലെങ്കിലും പിന്നീട് സംഭവത്തിന്റെ ഗൗരവം ബോദ്ധ്യമായി.ഓരോ ദിവസവും ജനപങ്കാളിത്തമേറി വന്നു..

മറ്റൊരു പ്രധാന അപചയമായി ഉണ്ടായിരുന്നത് സമകാലീക വിഷയങ്ങളിലെ സമയബന്ധിതമായ ഇടപെടലായിരുന്നു.സിപിഎമ്മിന് സൈബര്‍ വിഭാഗം തന്നെ ഉണ്ടെങ്കിലും കോണ്‍ഗ്രസ്സിന് അത് പേരിലൊതുങ്ങുന്ന വിഭാഗം മാത്രമായിരുന്നു. വിഷയത്തിലുള്ള ഇടപെടലുകളും നിലപാട് വ്യക്തമാക്കലും രാഷ്ട്രീയ പ്രതിരോധവുമൊക്കെ ഇതിന്റെ ഭാഗമാണ്.അതിനാല്‍ തന്നെ ആ രംഗത്തൊക്കെയും കൃത്യം വീഴ്‌ച്ചകള്‍ ഉണ്ടായിരുന്നു.എന്നാല്‍ പുതിയ നേതൃത്വത്തിന് കീഴില്‍ അതും പരിഹരിക്കപ്പെട്ടുവെന്ന് പകല്‍പോലെ വ്യക്തമാണ്. ഒന്നോ രണ്ടോ പേരില്‍ മാത്രം ഒതുങ്ങി നിന്ന സൈബര്‍ ഇടങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് മികച്ചൊരു കൂട്ടായ്മയക്ക് കീഴിലേക്ക് എത്തിയിട്ടുമുണ്ട്

No comments