Breaking News

ദശലക്ഷക്കിന് ആരാധകരുള്ള പഞ്ചാബി റാപ്പര്‍ സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു..!! യുവാക്കളുടെ..

 


ഗായകനും പഞ്ചാബി റാപ്പറുമായ സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശുഭ്ദീപ് സിംഗ് സിദ്ദു എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്.

വെള്ളിയാഴ്ച ഛണ്ഡിഗഡില്‍ വെച്ചാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് അറിയുന്നത്.

പഞ്ചാബ് യുവത്വത്തിന്‍റെ ഹരമായി മാറിയ സിദ്ദു ദശലക്ഷകണക്കിന് ആരാധകരുള്ള പോപ് താരമാണ്. നിലവില്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 52 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയായ മൂസെവാല വിവാദങ്ങളുടെ ഇഷ്ടതോഴനാണ്. പഞ്ചാബിലെ മന്‍സ ജില്ലയിലെ മൂസ ഗ്രാമമാണ് സിദ്ദുവിന്‍റെ സ്വദേശം.

തോക്ക് സംസ്കാരം പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ പാട്ടുകളിലൂടെ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് അദ്ദേഹം പല തവണ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരുന്നു. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച്‌ മൂസേവാലക്കെതിരെ കേസുകളും നിലവിലുണ്ട്.

No comments