"പി ജയരാജൻ കൊലയാളി" ; കെ.കെ രമയ്‌ക്കെതിരായ കേസ് കോടതി തള്ളി..!! ജയരാജന് തിരിച്ചടി..
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളി എന്ന് വിളിച്ചതിനെതിരെയുള്ള പരാതിയില്‍ എടുത്ത കേസ് കോടതി തള്ളി.
തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ്
No comments