Breaking News

ആരാണ് രാഹുല്‍ ഗാന്ധി..??? ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ..?? കോൺഗ്രസിനെ പരിഹസിച്ച് ബിജെപിക്ക് ഓശാന പാടി അസദുദ്ദീന്‍ ഉവൈസി..

 


കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

അടുത്ത ദിവസങ്ങളില്‍ തന്നെ കോണ്‍ഗ്രസ് നശിച്ച നാമാവശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

തൃണമൂല്‍ കോണ്‍ഗ്രസിനെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി മമത മത്സരിക്കുന്നതില്‍ തെറ്റില്ല. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് രാഹുല്‍ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല. നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരൂ.. ചര്‍ച്ചക്കിടെ ഉവൈസി ആവശ്യപ്പെട്ടു.

എല്ലാ പാര്‍ട്ടികളും അവരുടെ എതിര്‍ പാര്‍ട്ടിയുടെ ബി. ടീമാണ് ഞങ്ങളെന്നാണ് മുദ്ര കുത്തുന്നത്. രാഹുല്‍ ഗാന്ധി ചര്‍ച്ചക്ക് ഉണ്ടായിരുന്നുെവങ്കില്‍ ബി.ജെ.പി കുറ്റപ്പെടുത്തുന്നതുപോലെ തന്നെ ഞങ്ങളെ ബി. ടീമാണെന്ന് പറഞ്ഞേനെ. അഖിലേഷ് യാദവാണെങ്കിലും അങ്ങനെത്തന്നെ പറയുമായിരുന്നുവെന്നും ഉവൈസി പറഞ്ഞു.

No comments