കോണ്‍ഗ്രസും ട്വന്റി20യും കൈകോര്‍ത്ത് ഭരണം സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുത്തു..!! നിർണായക നീക്കം..
കോണ്‍ഗ്രസും ട്വന്റി20യും കൈകോര്‍ത്ത് ചെല്ലാനം ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മില്‍നിന്ന് പിടിച്ചെടുത്തു.
പ്രസിഡന്റായി ട്വന്റി20യിലെ കെ.എല്‍. ജോസഫും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ അനില സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.പി.എമ്മിലെ കെ.ഡി. പ്രസാദിനെയാണ് സഖ്യം പരാജയപ്പെടുത്തിയത്.
21 അംഗ പഞ്ചായത്തില്‍ കെ.ഡി. പ്രസാദിന് ഒമ്ബത് വോട്ട് ലഭിച്ചപ്പോള്‍ കെ.എല്‍. ജോസഫിന് 12 വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ വി.എ. മാര്‍ഗരറ്റിനെയാണ് അനില സെബാസ്റ്റ്യന്‍ പരാജയപ്പെടുത്തിയത്.
കണയന്നൂര്‍ കോഓപറേറ്റിവ് സൊസൈറ്റി രജിസ്ട്രാര്‍ കെ. ശ്രീലേഖയായിരുന്നു വരണാധികാരി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഒമ്ബത് പേരും ട്വന്റി20യിലെ എട്ട് പേരും കോണ്‍ഗ്രസിലെ നാല് പേരുമാണ് വിജയിച്ചത്. അന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്വന്റി20 വിട്ടുനില്‍ക്കുകയായിരുന്നു.
ഇേതാടെയാണ് സി.പി.എം അധികാരത്തിലെത്തിയത്. ട്വന്റി20യുടെ കടന്നുവരവാണ് കോണ്‍ഗ്രസിന് സീറ്റ് കുറച്ചതെന്ന വാദം പ്രാദേശിക നേതൃത്വം ഉയര്‍ത്തിയതാണ് ജില്ല നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സഖ്യം ഉണ്ടാകാതിരുന്നത്.കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായി ചാര്‍ജെടുത്ത മുഹമ്മദ് ഷിയാസിെന്റ നീക്കം പുതിയ സഖ്യത്തിന് വഴിയൊരുക്കി.
ട്വന്റി20, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ട്വന്റി20 പ്രസിഡന്റ് പവിഴം ബിജു, തമ്ബി സുബ്രഹ്മണ്യം, ടോണി ചമ്മണി, എം.പി. ശിവദത്തന്‍ എന്നിവര്‍ സംസാരിച്ചു.
No comments