Breaking News

"മാപ്പ് പറഞ്ഞിട്ട് പോയാൽ മതി.." കർഷകരുടെ ഇടയിൽ പെട്ട കങ്കണ ഒടുവിൽ തടി തപ്പി..!! ഞാൻ പറഞ്ഞത് നിങ്ങൾക്ക് എതിരെ അല്ലെന്ന്..

 


ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ കാര്‍ തടഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ സമരം ചെയ്യുന്ന കര്‍ഷകര്‍

പഞ്ചാബിലെ കിര്‍താപുര്‍ സാഹിബിലാണ് ഇന്ന് സംഭവം അരങ്ങേറിയത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഭീകരവാദികളും, ഖാലിസ്ഥാന്‍ തീവ്രവാദികളും സാമൂഹ്യവിരുദ്ധരുമാണ് കര്‍ഷക‌ര്‍ എന്നായിരുന്നു കങ്കണ നടത്തിയ പരാമര്‍ശം.

തന്നെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞതായും. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് കങ്കണ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചത്. ഇന്‍സ്‌റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. തനിക്കൊപ്പം സുരക്ഷാ ജീവനക്കാരില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും ഇത് ആള്‍ക്കൂട്ട ആക്രമണമാണെന്നും കങ്കണ പറഞ്ഞു.

സമരക്കാര്‍ക്കിടയിലെ കുറച്ച്‌ വനിതകള്‍ സ്ഥലത്തെത്തിയതോടെ ഇവരുമായി സംസാരിച്ച്‌ പ്രശ്‌നം പരിഹരിച്ച ശേഷം കങ്കണ തന്റെ യാത്ര തുടര്‍ന്നു. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയായിരുന്നു താന്‍ പ്രതികരിച്ചതെന്ന് പറഞ്ഞാണ് കങ്കണ മടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് വലിയ നാണക്കേടായെന്നായിരുന്നു മുന്‍പ് കങ്കണയുടെ പ്രതികരണം.

No comments