മാനം കാക്കാൻ പഞ്ചാബില്‍ ഒന്നിച്ച് ബിജെപിയും അമരീന്ദറും..!! എന്‍ഡിഎ സീറ്റ് വിഭജനമായി.. 65 സീറ്റില്‍ ബിജെപി, അമരീന്ദറിന്റെ പാര്‍ട്ടിക്ക്..
പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുളള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി.
65 സീറ്റുകളില്‍ ബിജെപി മത്സരിക്കും. മുന്‍ മുഖ്യമന്ത്രി അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദള്‍ സംയുക്ത പാര്‍ട്ടി 15 സീറ്റിലുമാണ് മത്സരിക്കുക.
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ശിരോമണി അകാലിദള്‍ സംയുക്ത നേതാവ് സുഖ്‌ദേവ് ധിന്‍സ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ വിവരം പ്രഖ്യാപിച്ചത്.
പ്രതിരോധം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ പഞ്ചാബ് മുന്‍പന്തിയിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന പഞ്ചാബിന് ആവശ്യമാണ്. സംസ്ഥാനവും കേന്ദ്രവുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെയാണ് പഞ്ചാബിന് ആവശ്യമെന്ന് ജെപി നഡ്ഡ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച അമരീന്ദറ് സിങ് ബി.ജെ.പി, ധിന്‍സയുടെ അകാലിദള്‍ എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നുളള സഖ്യത്തിലാണ് മത്സരിക്കുന്നത്.
പഞ്ചാബിലെ 117 അംഗ നിയമസഭയിലേക്കുളള തിരെഞ്ഞടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക
No comments