അന്നങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്കും പ്രധാനമന്ത്രിയുണ്ടാകുമായിരുന്നു..!! ബിജെപിയെ വിടാതെ ശിവസേന..
വടക്കേയിന്ത്യയില്‍ ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിജെപിക്ക് എല്ലാം വിട്ടുനല്‍കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായിരുന്നേനെ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് .
മഹാരാഷ്ട്ര യില്‍ ഞങ്ങള്‍ ബിജെപിയെ അടിമുതല്‍ മുടി വരെ എറ്റെടുത്തു.
ബാബറി മസ്ജിദ് പ്രശ്‌നത്തിന് ശേഷം വടക്കേയിന്ത്യയില്‍ ശിവസേന തരംഗമായിരുന്നു. ഞങ്ങള്‍ അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന് ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായേനേ- സഞ്ജയ് റാവത്ത് പറഞ്ഞു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള വാക്‌പോരിനിടയിലാണ് സഞ്ജയ് റാവത്തിന്‍റെ ഈ പ്രതികരണം
No comments