ജോസുമായി സഹകരണം..!! മനസ്സ് തുറന്ന് പി.ജെ. ജോസഫ്..
ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസുമായി പി.ജെ. ജോസഫ് സഹകരണത്തിന്റെ തലങ്ങള്‍ തേടുകയാണെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്നു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.
ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തില്‍ കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. സംസ്‌ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കേരളാ കോണ്‍ഗ്രസ് ശക്‌തമായ നിലപാടാണു സ്വീകരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലേക്ക് ആയിരങ്ങളാണ് അംഗത്വം സ്വീകരിച്ചു കടന്നുവരുന്നത്. ഇതു മനസിലാക്കിയ തത്‌പര കക്ഷികള്‍ അണികളെ പിടിച്ചുനിര്‍ത്തുന്നതിനു കണ്ടുപിടിച്ച തന്ത്രമാണ് ജോസിന്റെ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന പ്രചാരണം. വാര്‍ത്തയ്‌ക്കു പിന്നില്‍ ആരാണെന്നു വ്യക്‌തമാണ്. കേരളാ കോണ്‍ഗ്രസ് ഇത്തരം പ്രചാരണങ്ങളെ തള്ളി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു.
No comments