Breaking News

ഗുലാം നബി ആസാദിനെ രാജ്യം അംഗീകരിക്കുന്നു..!! എന്നിട്ടും കോണ്‍ഗ്രസിന് വേണ്ട..,​ പദ്‌മ നേട്ടത്തില്‍ അഭിനന്ദിച്ച്‌ കപില്‍ സിബലും തരൂരും..

 


പ‌ദ്‌മ ഭൂഷണ്‍ പുരസ്കാരം നേടിയ ഗുലാം നബി ആസാദിന് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും.

ഗുലാം നബി ആസാദിനെ രാജ്യം അംഗീകരിച്ചിട്ടും കോണ്‍ഗ്രസിനി അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

​ഗുലാം നബിക്ക് അഭിനന്ദനങ്ങള്‍. രാഷ്ട്രീയമായി മറുവശത്തു നില്‍ക്കുന്ന സര്‍ക്കാരാണെങ്കിലും, പൊതുരം​ഗത്തെ സേവനത്തെ അം​ഗീകരിക്കുനന്ത് നല്ലകാര്യമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. . നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമര്‍ശിച്ച്‌ കോണ്‍​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രം​ഗത്തുവന്ന ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

No comments