ഗോവയിൽ കോൺഗ്രസിന് വേണ്ടി തന്ത്രം മെനയുന്ന പി ചിദംബരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല് എംപി..!! സഖ്യത്തിന് വേണ്ടി..
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിമാരല്ലെന്ന് തിരിച്ചറിയണമെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയും തൃണമൂലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കുറച്ച് വോട്ടുകള്‍ നേടിയാല്‍ ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാകും മത്സരമെന്നും ഇത് ബിജെപി ഇതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മൊയ്ത്ര.
കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചുമതല നന്നായി നിര്‍വഹിച്ചിരുന്നെങ്കില്‍ ഗോവയില്‍ തൃണമൂലിന്റെ ആവശ്യം തന്നെ വരുമായിരുന്നില്ലെന്നും മഹുവ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗോവയില്‍ തൃണമൂല്‍ സഖ്യത്തിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
No comments