അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ഐ ഫോണ്‍ 13 സമ്മാനമായി നല്‍കി
ബുധനാഴ്ചയാണ് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ഐ ഫോണ്‍ 13 സമ്മാനമായി നല്‍കിയത്. ഓരോ ഐ ഫോണിനും 70,000 രൂപയ്ക്ക് മുകളിലാണ് വില. ഇതാദ്യമായല്ല രാജസ്ഥാനിലെ എഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റിന്റെ പകര്‍പ്പിനൊപ്പം ഐപാഡുകള്‍ ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ സമ്മാനവിതരണത്തിന് സര്‍ക്കാരിന് ചിലവ് രണ്ട് കോടിക്ക് മുകളിലാണ്.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ഐഫോണ്‍ ഉപയോഗിക്കുന്നതെന്ന് ചില എംഎല്‍എമാര്‍ പ്രതികരിച്ചെങ്കിലും ഐ ഫോണ്‍ തിരിച്ചുനല്‍കാനൊരുങ്ങുകയാണ് ബിജെപി എംഎല്‍എമാര്‍.സര്‍ക്കാരിനുണ്ടാക്കുന്ന ബാധ്യത കണക്കിലെടുത്താണ് ഫോണ്‍ തിരിച്ചുനല്‍കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ എന്നിവയിലൂന്നിയാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ 2022-23 ബജറ്റ്. സംസ്ഥാനത്തിന്റെ ആദ്യത്തെ പ്രത്യേക കാര്‍ഷിക ബജറ്റില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് 'രാജസ്ഥാന്‍ മുഖ്യ മന്ത്രി കൃഷക് സാതി യോജന'യ്ക്ക് 5,000 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഇത് 2,000 കോടി രൂപയായിരുന്നു.
No comments