പ്രതിപക്ഷത്തിൻ്റെ രാഷ്ട്രപതി സ്ഥാനാർഥിയായി നിതീഷ് കുമാർ വരുമോ..?? പ്രതികരിച്ച് നിതീഷ് കുമാർ.. പിന്നിൽ..
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഇത് ബംബന്ധിച്ച ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി .
‘ആരാണ് ഡല്‍ഹിയിലേക്ക് പോകുന്നത്? അങ്ങനെയൊന്നും ഇല്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. ‘-നിതീഷ് കുമാര്‍ പറഞ്ഞു. അഭ്യൂഹങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
No comments