നിതീഷ് കുമാറിന് മകനുണ്ടെങ്കിലും രാഷ്ട്രീയത്തിലിറങ്ങാന്‍ യോഗ്യനല്ല.. മോദിക്ക് മക്കളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കാം- പരിഹസിച്ച് ലാലു പ്രസാദ് യാദവ്..
സോഷ്യലിസ്റ്റു പാര്‍ട്ടികളില്‍ ഇപ്പോള്‍ കപട സോഷ്യലിസവും കുടുംബാധിപത്യവുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്.
നരേന്ദ്ര മോദിക്കു മക്കളുണ്ടാകാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാമെന്ന് ലാലു പരിഹസിച്ചു.
ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഒരു മകനുണ്ടെങ്കിലും രാഷ്ട്രീയത്തിലിറങ്ങാന്‍ യോഗ്യനല്ലെന്നും ലാലു പ്രസാദ് യാദവ് പരിഹസിച്ചു. ആര്‍ജെഡിയെയും സമാജ്വാദി പാര്‍ട്ടിയെയും ഉന്നമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം. നിതീഷ് കുമാറിന്റെ കുടുംബവും രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെന്നു മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലാലു പ്രസാദ് പരിഹാസരൂപത്തില്‍ മറുപടി നല്‍കിയത്.
No comments