Breaking News

'സിദ്ദുവിന് കനത്ത തിരിച്ചടി'; ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി..!! സിദ്ദു പ്രശ്നമുണ്ടാകിയാൽ നേരിടാൻ കോൺഗ്രസ്..

 


പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സിയെ ഉയോഗിച്ചും പാര്‍ട്ടി നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായതിനെത്തുടര്‍ന്നാണ് തീരുമാനം എടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചന്നിയെ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാര്‍ട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിന്‍റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍​ഗ്രസിന്റെ തീരുമാനം.

No comments