Breaking News

വ്യത്യസ്തമായ ഫലപ്രവചനം നടത്തി ആത്മസാക്ഷി സര്‍വെ..!! യു.പിയില്‍ എസ്.പി..!! ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും..

 


അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

യു.പിയില്‍ ബി.ജെ.പി ഭരണം തുടരുമെന്നും പഞ്ചാബില്‍ ആപ്പ്​ ഭരണത്തിലേറുമെന്നുമാണ്​ മിക്ക എക്സിറ്റ്​ പോളുകളും പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്​.

എന്നാലിപ്പോള്‍ മുഖ്യധാരയില്‍നിന്ന് വ്യത്യസ്തമായി മതേതര മുന്നണിക്ക് ആശ്വാസം നല്‍കുന്ന സര്‍വ്വേ ഫലം പുറത്തുവിട്ടിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പാണ്. ഇവരുടെ പ്രവചന പ്രകാരം ഉത്തര്‍പ്രദേശില്‍ 235-240 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കും. ബിജെപിയുടെ സീറ്റ് 312ല്‍ നിന്ന് 138-140 ആയി കുറയും. ബിഎസ്.പി 19-23 സീറ്റുകളും കോണ്‍ഗ്രസിന് 12-16 സീറ്റുകളും മറ്റുള്ളവര്‍ 1-2 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ഗ്രൗണ്ട്/ഫീല്‍ഡില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഡിജിറ്റല്‍ അല്ലെങ്കില്‍ ടെലിഫോണിക് സാമ്ബിളുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 316,000 സാമ്ബിളുകള്‍ ശേഖരിച്ചതായി സംഘം അവകാശപ്പെട്ടു. സെഫോളജിസ്റ്റും എഞ്ചിനീയറും തിരഞ്ഞെടുപ്പ് അനലിസ്റ്റുമായ മൂര്‍ത്തിയാണ് ഗ്രൂപ്പിന്റെ തലവന്‍.

യുപിയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഫലവും ഗ്രൂപ്പ് പ്രവചിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണിവര്‍ മുന്‍തൂക്കം പ്രവചിക്കുന്നത്.പഞ്ചാബില്‍ 74200 സാമ്ബിളുകളാണ് വിശകലനം ചെയ്തത്. ഐ​.എന്‍.സി 58-61, എ.എ.പി 34-38 ശിരോമണി അകാലി ദള്‍ 18-21, ബി.ജെ.പി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡില്‍ 49800 സാമ്ബിളുകള്‍ പഠിച്ചു. ഐ​.എന്‍.സി 43-47, ബിജെപി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് പ്രവചനം. ഗോവയില്‍ എടുത്ത സാമ്ബിളുകളുടെ എണ്ണം 22100 ആണ്. ഐ​.എന്‍.സി 21-22, ബിജെപി 9-10, എ.എ.പി 2-3 ആണ് ഇവിടത്തെ ഫലം.

No comments