ബീഹാർ ഭരണത്തിൽ പുകച്ചിൽ..?? എന്‍.ഡി.എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.എല്‍.എ..
ബിഹാറിലെ എന്‍.ഡി.എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാര്‍ട്ടി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍.
സംസ്ഥാനത്തെ ഭരണ സംവിധാനം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നാണ് ഹരിഭൂഷണിന്റെ ആരോപണം.
ഭരണത്തില്‍ അഴിമതി കടന്നുകൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അതില്‍ ഇടപെടുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി സഖ്യത്തിലാണ് ബി.ജെ.പി.
അഴിമതി കേസുമായി ബന്ധപ്പെട്ട് താന്‍ മുസാഫര്‍പൂര്‍ പൊലീസ് സൂപ്രണ്ടിനെ ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹരിഭൂഷണ്‍ ആരോപിച്ചു.
'ഞാന്‍ ഈ പാര്‍ട്ടിക്കാരനാണ്. എങ്കിലും എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കും അവകാശമുണ്ട്. ഭരണത്തിലെ ആഴത്തില്‍ വേരൂന്നിയ അഴിമതിക്കെതിരെയാണ് ഞാന്‍ നിലപാടെടുത്തത്. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments