തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത്.. ലിജുവിനെതിരെ ഒളിയമ്ബുമായി സോണിയാ ഗാന്ധിക്ക് മുരളീധരന്‍റെ കത്ത്..
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ കെ.മുരളീധരന്‍. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കെ. മുരളീധരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണം. തോറ്റവര്‍ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ. രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരന്‍ കത്തില്‍ പറയുന്നു.
കത്തില്‍ ലിജുവിന്‍റെ പേര് എടുത്തുപറയുന്നില്ലെങ്കിലും പരോക്ഷമായി മുരളീധരന്‍ ഇക്കാര്യമാണ് ഉന്നയിക്കുന്നതെന്ന് വ്യക്തമാണ്. 2011ലും 2021ലും അമ്ബലപ്പുഴയിലും 2006ല്‍ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട സ്ഥാനാര്‍ഥിയാണ് ലിജു. അദ്ദേഹത്തിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന് പകരമാണ് കെ. സുധാകരന്‍ ലിജുവിന്റെ പേരു നിര്‍ദേച്ചത്. ഇന്നലെ കെ. സുധാകരനൊപ്പം ലിജു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കെ. മുരളീധരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരിക്കുന്നത്.
No comments