Breaking News

തെരഞ്ഞെടുപ്പില്‍ 'നോട്ട' അനുവദിക്കില്ല.. ഉപയോഗിച്ചാല്‍ വോട്ട് അസാധുവാക്കും..

 


രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ‘നോട്ട’  അല്ലെങ്കില്‍ ‘മേല്‍പ്പറഞ്ഞവയില്‍ ഒന്നുമല്ല’  എന്ന ഓപ്ഷന്‍ അനുവദിക്കില്ലെ.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തി 2018 ഓഗസ്റ്റ് 21ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട് ചെയ്യാതിരിക്കാന്‍ നോടയിലൂടെ പൗരന് അവകാശമുണ്ട്. എന്നാല്‍ നോട്ട ഓപ്ഷന്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും രാജ്യസഭാ പോലുള്ള പരോക്ഷ തെരഞ്ഞെടുപ്പുകള്‍ക്കല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ തങ്ങളുടെ ബാലറ്റ് പെയ്‌പെര്‍ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കുന്നതിന് മുമ്ബ് അംഗീകൃത ഏജന്റിനെ കാണിക്കണം. ഒരു എംഎല്‍എ നോട ഓപ്ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍, വോട് അസാധുവാകും.

എംഎല്‍എയ്‌ക്കെതിരെ ഏത് നടപടിയും സ്വീകരിക്കാന്‍ പാര്‍ടിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കാനാകില്ല. പാര്‍ടിക്ക് എംഎല്‍എയെ പുറത്താക്കാനും കഴിയും, പക്ഷേ സാമാജികനായി തുടരും. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അനുസരിച്ച്‌, പാര്‍ടി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് എംഎല്‍എയുടെ വോട് അസാധുവാക്കാനും കഴിയില്ല.

No comments