എല്ലാം ഭംഗിയായി ചെയ്തു..!! യു.പിയില്‍ സംപൂജ്യനായി ഉവൈസി..!! ഒരു സീറ്റിൽ മായാവതി..!! നേട്ടം ബി.ജെ.പിക്ക്..
നൈസാമിന്റെ നാട്ടില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ഇറങ്ങി ഓരോ തവണയും ചുവടുപിഴച്ച അസദുദ്ദീന്‍ ഉവൈസിക്ക് ഇത്തവണയും പതിവു വീഴ്ച തന്നെ മിച്ചം.
ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി ഭിന്നിപ്പിച്ച് എസ്.പിക്കും ബി.എസ്.പിക്കും അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസാന സാധ്യതയും ഇല്ലാതാക്കുന്നതില്‍ വലിയ വിജയം കാണാനായെന്നതാണ് ഉവൈസിയുടെ ഏക വിജയം.
100ലേറെ സീറ്റുകളിലാണ് യു.പിയില്‍ ഇത്തവണ ഉവൈസിയുടെ എ.ഐ.എം.ഐ.എം മത്സരിച്ചത്. അതില്‍ പകുതിയിലേറെയും മുസ്‍ലിം- യാദവ വോട്ടുകള്‍ക്ക് മേല്‍ക്കൈയുള്ള പശ്ചിമ യു.പിയിലും. ഏറെയായി ഈ മേഖല അഖിലേഷിനെയും സമാജ്‍വാദി പാര്‍ട്ടിയെയും തുണച്ചിരുന്നതാണ്. അഅ്സംഗഢ് ഫോര്‍മുലയുമായി ഉവൈസി രംഗം പിടിക്കാന്‍ ശ്രമം നടത്തിയതോടെ ഇവിടെ കൂടി ബി.ജെ.പി അനായാസം ചുവടുറപ്പിച്ചുവെന്നതാണ് ഇത്തവണയുണ്ടായ വലിയ മാറ്റം.
അഅ്സംഗഢിലെ ഏകദേശം എല്ലാ സീറ്റുകളിലും എ.ഐ.എം.ഐ.എം മത്സരരംഗത്തുണ്ടായിരുന്നു. തീപ്പൊരി പ്രഭാഷണങ്ങളുമായി പറന്നുനടന്ന് ഉവൈസി വോട്ടുപിടിക്കാന്‍ പതിനെട്ടടവും പയറ്റുകയും ചെയ്തു. ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ലെങ്കിലും വോട്ടുകള്‍ പരമാവധി ചിതറിച്ച് ബി.ജെ.പിക്ക് വിജയമുറപ്പിക്കുന്നതില്‍ ഇവയെല്ലാം നിര്‍ണായകമായി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ തുടങ്ങി ഹിജാബ് വിവാദം വരെ കടുത്ത വര്‍ഗീയത ഉയര്‍ത്തി വോട്ടുപിടിക്കാനായിരുന്നു ബി.ജെ.പി ശ്രമിച്ചത്. ഉവൈസി കൂടിയെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തുവെന്ന് വേണം കരുതാന്‍.
ഹൈദരാബാദില്‍ ഇപ്പോഴും വോരോട്ടമുള്ള എ.ഐ.എം.ഐ.എം രണ്ട് നിയമസഭ സീറ്റുകളും നാല് ലോക്സഭ സീറ്റുകളും നേടിയിരുന്നു. അതുപക്ഷേ, ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണാതെ മടങ്ങുകയാണ്.
No comments