Breaking News

'പഞ്ചാബില്‍ ഇനി പുതിയ മാഫിയ വിരുദ്ധ യുഗം'; ആപ്പിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി സിദ്ദു..!! രാജിവെച്ച് സിദ്ധു..

 


നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബുതന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനിടയില്‍ പൊട്ടിത്തെറി രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനൊടുവില്‍ നേതാക്കള്‍ക്കിടയില്‍ വഴക്ക് മൂര്‍ഛിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ച്‌ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍​മാരോട് രാജിവെക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ ഒരു ദിവസത്തിന് ശേഷം, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാനം തട്ടിയെടുത്ത ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ച്‌ നവജ്യോത് സിംഗ് സിദ്ദു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ആശംസിച്ചുകൊണ്ട് സിദ്ദു രംഗത്തെത്തി. 'പഞ്ചാബില്‍ പുതിയ മാഫിയ വിരുദ്ധ യുഗം' എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. ആം ആദ്മിയെ അധികാരത്തില്‍ എത്തിച്ചത് മികച്ച തീരുമാനം എന്നായിരുന്നു സിദ്ദു ആദ്യം പറഞ്ഞത്.

No comments