Breaking News

ഭാരത് ജോഡോ പദയാത്ര

 


അടുത്ത മാസം 7 നാണ് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. പാറശാല മുതല്‍ നിലമ്ബൂര്‍ വരെ 19 ദിവസമായി 453 കിലോ മീറ്ററാണു കേരളത്തിലെ പര്യടനം. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.

ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍:

കാസര്‍ഗോഡ് – വിനോദ് കുമാര്‍ (ഡിസിസി ജനറല്‍ സെക്രട്ടറി)
കണ്ണൂര്‍ – സതീശന്‍ പാച്ചേനി (മുന്‍ ഡിസിസി പ്രസിഡന്‍റ്)
വയനാട് – ഗോകുല്‍ദാസ് കൊറ്റായില്‍
കോഴിക്കോട് – കെ.സി അബു (മുന്‍ ഡിസിസി പ്രസിഡന്‍റ്)
മലപ്പുറം – മുഹമ്മദ് കുഞ്ഞി (മുന്‍ ഡിസിസി പ്രസിഡന്‍റ്)
പാലക്കാട് – സി.വി ബാലചന്ദ്രന്‍ (മുന്‍ ഡിസിസി പ്രസിഡന്‍റ്)
തൃശൂര്‍ – ടി.എന്‍ പ്രതാപന്‍ എംപി
എറണാകുളം – കെ.പി ധനപാലന്‍ (മുന്‍ എംപി)
ഇടുക്കി – റോയ് കെ പൗലോസ് (മുന്‍ ഡിസിസി പ്രസിഡന്‍റ്)
കോട്ടയം – ജോഷി ഫിലിപ്പ് (മുന്‍ ഡിസിസി പ്രസിഡന്‍റ്)
പത്തനംതിട്ട – ബാബു ജോര്‍ജ് (മുന്‍ ഡിസിസി പ്രസിഡന്‍റ്)
ആലപ്പുഴ – കോശി എം കോശി
കൊല്ലം – കെ.സി രാജന്‍ (മുന്‍ ഡിസിസി പ്രസിഡന്‍റ്)
തിരുവനന്തപുരം – എം.എ വാഹിദ് (മുന്‍ എംഎല്‍എ)

തിരുവനന്തപുരം ജില്ലയില്‍ 11, 12, 13, 14 തീയതികളില്‍ പര്യടനം നടത്തി 14 ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15, 16 തീയതികളില്‍ കൊല്ലം, 17,18,19,20 തീയതികളില്‍ ആലപ്പുഴ, 21, 22 തീയതികളില്‍ എറണാകുളം, 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലകളിലാണു പര്യടനം. 26 നും 27 ന് ഉച്ചവരെയും പാലക്കാടു ജില്ലയിലാണു യാത്ര. 27 ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28 നും 29നും മലപ്പുറം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.

രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പ്രദേശ് കോണ്‍​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പദയാത്രയ്ക്ക് തീരുമാനമായത്. പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസംഎഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ യോഗം ചേര്‍ന്നിരുന്നു.

No comments