അശോക് ഗെഹ്ലോട് തരൂരിന് എതിരാളി
ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ശശി തരൂരാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് തരൂരിന് എതിരാളി എന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, അദ്ദേഹം മത്സരിക്കാനിനിയും തയ്യാറല്ലെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്തായാലും, ഒക്ടോബര്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി ഗെഹ്ലോട്ട് അടുത്ത തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

No comments