Breaking News

പോരാട്ടം കനക്കുന്നു


 അതേസമയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ നിലപാടും കടുപ്പിച്ചു.

കഴിഞ്ഞദിവസം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരുമുണ്ടായില്ല. തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ കാ‌ര്‍ഡ് കൈപ്പറ്റാനാണ് തരൂര്‍ എത്തിയതെന്നാണ് വിശദീകരണം. സംഘടന ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറി ടി.യു. രാധാകൃഷ്ണനില്‍നിന്നാണ് അദ്ദേഹം തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയത്. മുതിര്‍ന്ന നേതാക്കളാരും മുഖംകൊടുക്കാന്‍ തയാറാകാത്തത് തിരിച്ചടിയായെങ്കിലും തന്‍റെ പ്രതീക്ഷ യുവാക്കളിലാണെന്നാണ് തരൂരിന്‍റെ പക്ഷം.

No comments