തിരിച്ചുവിളിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി
ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ.
ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബിജെപി–- സംഘപരിവാര്‍ അജന്‍ഡ മുന്‍നിര്‍ത്തി അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിഷയത്തില്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഡി രാജ ആവശ്യപ്പെട്ടു

No comments