Breaking News

നെതര്‍ലന്‍ഡസിനോട് തോറ്റ് ടി20 ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായി

 


നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡസിനോട് തോറ്റ് ടി20 ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമിഫൈനലില്‍.

13 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതര്‍ലന്‍ഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റണ്‍സ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കന്‍ ടീം സമ്മര്‍ദ്ദത്തിലായിരുന്നു. 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ബാറ്റര്‍മാരിലൊരാള്‍ക്കും പിടിച്ച്‌ നില്‍ക്കാനാകാതിരുന്നതോടെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മുന്നേറാന്‍ കഴിയാത്ത പതിവ് ദൗര്‍ഭാഗ്യത്തിന് ഇക്കുറിയും ദക്ഷിണാഫ്രിക്ക വഴങ്ങുകയായിരുന്നു

No comments