ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് : പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും.
ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. ഗവര്‍ണര്‍ക്ക് പകരം ആരെ ചാന്‍സലര്‍ ആക്കും എന്നതില്‍ ചര്‍ച്ച തുടരുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് പരിഹാരം കാണാന്‍ നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ സഭ പാസാക്കുന്ന ആ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്ന ആശങ്ക സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്.

No comments