ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ
ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

No comments