തെലങ്കാനയില്‍ ബസ്സപകടത്തില്‍ 40 മരണം
ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടി വാരത്തിലേക്ക് മറിഞ്ഞ് 40 ലധികം പേര്‍ മരിച്ചു. അ പ ക ട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വ രു ക യാ യി രു ന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇ ട യാ ക്കി യ തെ ന്നാണ് പ്രാഥമിക നിഗമനം.
ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മ റി യു ക യാ യി രു ന്നു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മ ട ങ്ങു ന്ന വ രാണ് അപകടത്തില്‍ പെട്ടത്.
പരുക്കേറ്റ പലരുടെയും നില ഗു രു ത ര മാ ണ്. കരിംനഗര്‍, ജഗത്യാല്‍ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 28 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ ആറ് കുട്ടികളും ഉ ള്‍ പ്പെ ടു ന്നു.
മരിച്ച വരുടെ കുടുംബങ്ങള്‍ ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു

No comments