പ്രളയബാധിതര്‍ക്കെല്ലാം അഞ്ച് കിലോ സൗജന്യ അരി
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി സൗജന്യമായി വി ത ര ണം ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് തീ രു മാ നി ച്ചു. നേരത്തെ വിതരണം ചെയ്ത അരിക്ക് പുറമേയാണിത്. മു ന്‍ ഗ ണ നാ വിഭാഗത്തിനും ഇ തരവിഭാഗത്തിനും താലൂക്ക് അടിസ്ഥാ നത്തില്‍ അരി നല്‍കും.സൗ ജ ന്യ മാ ണോ യെന്ന് വ്യക്തമാകാതെ കേന്ദ്രം നല്‍കിയ അരിയില്‍ നിന്നാണ് ഈ മാസവും അരി വിതരണം ചെയ്യുന്നത്.
89,549 മെട്രിക് ടണ്‍ അ രി യാ ണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ചത്. ഇതില്‍ നിന്ന് ആഗസ്റ്റ് മാസം പ്രളയ ബാധിതരായ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അഞ്ച് കിലോ വീതം അരി നല്‍കി. 39 ലക്ഷം പേര്‍ സൗജന്യ അരി വാങ്ങി. ഇന്നു മുതല്‍ സെപ്തംബര്‍ മാസത്തെ അധിക അരി വിഹിതം റേഷന്‍ കട കളിലെത്തിക്കും. ഹ ര്‍ ത്താ ല്‍ കാരണം വാഹനം നി ര ത്തി ലി റ ക്കാ ന്‍ കഴിഞ്ഞില്ലെങ്കില്‍ ചൊവ്വാഴ്ചയാകും അരി എത്തിക്കുക.
പ്രളയത്തെ തുടര്‍ന്ന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്ര ഭക്ഷ്യ വകുപ്പിനോട് സംസ്ഥാന സ ര്‍ ക്കാ ര്‍ ആ വ ശ്യ പ്പെ ട്ട തി നെ തുടര്‍ന്നാണ് 89,549 ടണ്‍ അനുവദിച്ചത്. എന്നാല്‍ അരി വിലയും ഗതാഗത ചെലവും സംസ്ഥാന സര്‍ക്കാര്‍ വ ഹി ക്ക ണ മെ ന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. ഒരു കിലോ ഗ്രാം അരിക്ക് 25 രൂപ യോളം വരും. 89,549 ടണ്‍ അരിക്ക് വേണ്ടത് 223. 87കോടി രൂപ. ഇപ്പോള്‍ പണം നല്‍കേണ്ടെങ്കിലും പിന്നീട് നല്‍കണം. അല്ലെങ്കില്‍ കേ ര ള ത്തി ന്റെ ഭക്ഷ്യ വിഹിതത്തില്‍ നിന്നു വെട്ടി ക്കുറയ്ക്കുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവില്‍ പ റ ഞ്ഞി രു ന്നു.

No comments