പെൺകുട്ടി കൂടുതൽ സമയം വാട്സ്ആപ്പിൽ, വരന്റെ വീട്ടുകാർ വിവാഹം ഉപേക്ഷിച്ചു..
ലക്‌നൗ: കൂടുതൽ സമയം പെൺ കുട്ടി വാട്സ്ആപ്പിൽ ചെല വഴിക്കുന്നു എന്നാരോപിച്ച് വരന്റെ വീട്ടുകാർ വിവാഹം ഉപേക്ഷിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. എന്നാൽ വരന്റെ വീട്ടുകാരുടേത് അടിസ്ഥാന രഹിതമായ ആരോപണ മാണെന്നും വിവാഹം മുടക്കാൻ അവർ കണ്ട തന്ത്രമാണ് വാട്സ്ആപ്പ് എന്നും പെൺകുട്ടികയുടെ വീട്ടുകാർ പറഞ്ഞു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിലാണ ഇവർ പിൻമാറിയതെന്നും അവർ വ്യക്തമാക്കി.
65 ലക്ഷം സ്ത്രീധനമായി ഇവർ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇത് നൽകാൻ സാധിക്കാത്തതിനാൽ വിവാഹദിവസം ഇത്തരം ഒരു ആരോപണവുമായി വരന്റെ വീട്ടുകാർ വരികയായിരുന്നെന്നും ഇവർ പറഞ്ഞു, ''വിവാഹദിവസം വരന്റെ വീട്ടുകാർ വരാൻ താമസിച്ചതോടെ ഞങ്ങൾ ഫോണിൽ അവരെ ബന്ധപ്പെട്ടു. അപ്പോഴാണ് ഇക്കാര്യം അവർ ഞങ്ങളെ അറിയിക്കുന്നത്''- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വരന്റെ വീട്ടുകാർക്കെതിരെ കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

No comments