Breaking News

കള്ളപ്പണം വെളുപ്പിച്ച കേസ്: മുൻ ബി.ജെ.പി എം.എൽ.എ അറസ്‌റ്റിൽ



അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ മുൻ ബി.ജെ.പി എം.എൽ.എയെ അറസ്റ്റ് ചെയ്‌തു. ബീറ്റ്സ് കോയിൻ വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചുവെന്ന കേസിൽ ധാരിയിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ നളിൻ കൊട്ടാഡിയെ ആണ് ഗുജറാത്ത് ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. മഹാരാഷ്ട്രയിലെ ധൂലിയയിൽ നിന്നാണ് എം.എൽ.എ അറസ്റ്റിലായതെന്നും ഉടൻ തന്നെ കൊട്ടാഡിയയെ അഹമ്മദാബാദിലേക്ക് കൊണ്ട് പോകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ മേയിൽ തന്നെ കൊട്ടാഡിയയ്ക്കെതിരായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ബിറ്റ്സ് കോയിൻ ഇടപാടിലെ മുഖ്യ ഇടപാടുകാരൻ ശെെലേഷ് ബട്ടിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രധാന സൂ ത്ര ധാ ര നാ യ കൃതി പലാഡിയെ ചോദ്യം ചെയ്‌ത തോടെയാണ് കൊട്ടാഡിയയുടെ പങ്ക് വ്യക്തമായത്. ഇതിന് പിന്നാലെ ഹാജരാകുവാൻ നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു എം.എൽ.എ. ഇ തി നി  ട  യി ലാ ണ് ഇയാൾ അറസ്റ്റിലായത്. എന്നാൽ നോട്ടീസുകൾ ലഭിച്ചില്ലെന്നും, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന യാണെന്നുമാണ് കൊട്ടാഡിയയുടെ വാദം.


No comments