Breaking News

ആരാധകരെ പറ്റിച്ച്‌ ബ്ലാസ്റ്റേര്‍സ്? വമ്ബന്‍ ജയം കെട്ടുകഥ; തങ്ങളുമായി പ്രീ സീസണ്‍ മാച്ച്‌ കളിച്ചിട്ടില്ലെന്ന് ബാംഗോക്ക് എഫ് സി..



പാലുകൊടുത്ത് വളര്‍ത്തിയ കൈക്ക് തന്നെ കൊത്തി ക്ലബ്ബിന്റെ നട്ടെല്ലായ ആരാധകരെ പറ്റിച്ച്‌ ബ്ലാസ്റ്റേര്‍സ്. തായ് ക്ലബ്ബായ ബാംഗോക്ക് എഫ് സിയുമായി പ്രീ സീസണ്‍ മാച്ച്‌ 4-1ന് ജയിച്ചുവെന്ന് കഴിഞ്ഞദിവസം ബ്ലാസ്റ്റേര്‍സ് അവകാശവാദം ഉന്നയിച്ചിരുന്നു..
എന്നാല്‍ തങ്ങളുമായി ബ്ലാസ്റ്റേര്‍സ് പ്രീ സീസണ്‍ മാച്ച്‌ കളിച്ചിട്ടില്ലെന്നാണ് ബാംഗോക്ക് എഫ് സി അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കില്‍ ബ്ലാസ്റ്റേര്‍സിന്റെ ടൈംലൈനിലും ബ്ലാസ്റ്റേര്‍സിന്റെ 'വ്യാജമത്സര'ത്തെക്കുറിച്ച്‌ ബാംഗോക്ക് എഫ് സി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.


ഇതിനിടെ, സോഷ്യല്‍ മീഡിയകളില്‍ മത്സരം ജയിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബ്ലാസ്‌റ്റേര്‍സ് 'മുക്കി'യിട്ടുണ്ട്.

No comments