Breaking News

പുറം ചവിട്ടുപടിയാക്കിയ ജെയ്‌സലിന് ഇറാം മോട്ടോഴ്‌സ് വക സമ്മാനം-പുതുപുത്തന്‍ മരാസോ



കോഴിക്കോട്: പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബോട്ടില്‍ കയറാന്‍ സാ ധി ക്കാ തി രു ന്ന വ ര്‍ ക്ക് തന്റെ പുറം ചവിട്ടുപടിയാക്കാന്‍ അനുവദിച്ചതിലൂടെ ശ്രദ്ധേയനായ ജെയ്്‌സലിന് കോഴിക്കോട്ടെ ഇറാം മോട്ടോഴ്‌സിന്റെ വകയായി മഹീന്ദ്ര മരാസോ സമ്മാനമായി നല്‍കി. കോഴിക്കോട് പാവങ്ങാട് ഇറാം മഹീന്ദ്ര ഷോറൂമില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി ടി. പി. രാമ കൃഷ്ണനാണ് ജെയ്‌സലിന് വാഹനം കൈമാറിയത്. എ. പ്രദീപ് കുമാര്‍ എം എല്‍ എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ യു. വി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ ആദ്യ മഹീന്ദ്ര മരാസോയാണ് ഇറാം മോട്ടോഴ്‌സിന്റെ സമ്മാനമായി ജെയ്‌സലിന് ലഭിച്ചത്.
സ മൂ ഹ ത്തി ന് നന്മ ചെയ്ത ഒരാള്‍ക്ക് നല്‍കി കൊണ്ടാവണം മരാസോയുടെ വില്‍പ്പനയ്ക്കു തുടക്കം കുറിക്കേണ്ടത് എന്ന തീരുമാനമാണ് ജെയ്‌സലില്‍ എത്തിയതെന്ന് ഇറാം മോട്ടോഴ്‌സ് ഉടമ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു. ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം ന ല്‍ കു  ക യും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

No comments