Breaking News

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ തിങ്കളാഴ്ച്ച കേരളത്തിൽ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇതാണ്



 ന്യൂഡൽഹി: രാജ്യത്തെ അമിത ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളും കോൺഗ്രസും വരുന്ന തിങ്കളാഴ‌്‌ച ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനെ ഹർത്താലിൽ നിന്നും ഒഴിവാക്കാനുള്ള വിവേകം പ്രതിപക്ഷ നേതാക്കൾ കാണിക്കണമെന്ന നിർദ്ദേശവുമായി കഴിഞ്ഞ ദിവസം രാത്രി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തുവന്നു. ഇതിന് പിന്നാലെ കേരളത്തിനെ ഹർത്താലിൽ നിന്നും ഒഴിവാക്കിയെന്ന തരത്തിൽ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റേ പേരിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഒടുവിൽ യു.ഡി.എഫ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ രംഗത്തെത്തി.

കോൺഗ്രസ് ദേശീയ നേതാക്കൾ അറിയിച്ചത് അനുസരിച്ച് തിങ്കളാഴ്‌ച കേരളത്തിൽ അടക്കം ഹർത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. കേരളത്തിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം പ്രളയ ആശ്വാസമായി കേരളത്തെയെങ്കിലും അമിത ഇന്ധനവിലയിൽ നിന്നും ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


No comments