കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയം.. പ്രളയത്തില്‍ സഹായിച്ചതിന് 25 കോടി വേണമെന്ന് കേന്ദ്രം..
പ്രളയത്തില്‍ തകര്‍ന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്‍റെ ചിറ്റമ്മനയം തുടരുന്നു. പ്രളയ കാലത്ത് സഹായത്തിനെത്തിയ വ്യോമസേന വിമാനങ്ങള്‍ക്ക് കൂലി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 25 കോടി രൂപ സംസ്ഥാനം നല്‍കണമെന്നാണ് ആവശ്യം. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ക്കും നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്ന് 290.14 കോടി രൂപ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയ്ക്ക് 600 കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. ഈ തുകയില്‍ നിന്നും കേരളം നല്‍കേണ്ട തുക കിഴിച്ചാവും ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2,683.18 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കായി 1,357.58 രൂപ വിതരണം ചെയ്തു കഴിഞ്ഞു. ദുരന്തനിവാരണ ഫണ്ടിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും സര്‍ക്കാര്‍ ബാധ്യതപ്പെട്ട പണം കൊടുത്തു തീര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

No comments